വിവാഹവാര്‍ഷികത്തിന് ഡാന്‍സ് ചെയ്ത് പൂര്‍ണിമയും ഇന്ദ്രജിത്തും

മലയാളിസിനമാആരാധകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. അഭിനയത്തിലും ബിസിനസ്സിലും ഇരുവരും അന്യോന്യം പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. മലയാളസിനിമയിലെ മികച്ച കപ്പിള്‍സായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ദ്രനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവെച്ചത്. തൊട്ടടുത്ത ദിവസം സഹോദരിയും നടിയുമായ പ്രിയ മോഹന്റെ പിറന്നാളായിരുന്നു. ക്യൂട്ട് വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് പ്രിയയുടെ സ്‌പെഷ്യല്‍ ദിനവും ആഘോഷമാക്കി പൂര്‍ണിമ. അതിനും തൊട്ടടുത്ത ദിവസമായ ഡിസംബര്‍ 13 പൂര്‍ണിമയുടെ ജീവിതത്തിലെ വലിയ സന്തോഷങ്ങളുടെ ദിവസമാണ്. വിവാഹ വാര്‍ഷികവും പിറന്നാളും ഒന്നിച്ചെത്തുന്ന സുദിനം. തന്റെ സ്‌പെഷ്യല്‍ ദിനത്തില്‍ പ്രിയതമനൊപ്പമുള്ള കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൂര്‍ണിമ. ഇതിപ്പോള്‍ തീര്‍ത്തും ലീഗലാണെന്നും പതിനെട്ട് വര്‍ഷങ്ങള്‍ തികയുകയാണെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൂര്‍ണിമ കുറിച്ചു.

നിങ്ങള്ക്ക് ഈ വാർത്ത നിങ്ങളുടെ കൂട്ടുകാർക്കു വാട്ട്സ്ആപ്പ് വഴിയോ ഫേസ്ബുക് വഴിയോ ഷെയർ ചെയ്യാവുന്നതാണ്.

അറിയിപ്പ്: ജീകെർസിൽ അപ്‌ലോഡ് ചെയുന്ന വിഡിയോസിന്റെ എല്ലാ ഉത്തരവാദിത്തവും അത് അപ്‌ലോഡ് ചെയുന്ന ചാനലിന്റെ ആണ്. നിങ്ങള്ക്ക് വീഡിയോ ഡിലീറ്റ് ചെയ്യുവാനോ, മാറ്റങ്ങൾ വരുത്താനോ അതാതു ചാനലുകളും ആയി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Physical Address

304 North Cardinal St.
Dorchester Center, MA 02124