Categories
News

5 പെണ്‍കുട്ടികളുടെ ശല്യം കാരണം ഗതികെട്ട് 3ാം ക്ലാസുകാരന്‍ പരാതിയുമായി പോലീസിലെത്തി; ഞെട്ടിക്കും കഥ

കളിക്കാന്‍ ചേച്ചിമാരൊന്നും അവനെ കൂട്ടുന്നില്ല. സാമാധാനിപ്പിക്കാന്‍ അച്ഛന്‍ ‘നമുക്ക് പോലീസിനോട് പറയാം.’ എന്ന് പറഞ്ഞു. അതോടെ എല്ലാവരും ആ വിഷയം വിട്ടു. പക്ഷെ ഉമര്‍ ദിനാന്‍ എന്ന കുട്ടി അത് മറന്നില്ല. കുട്ടി ഇംഗ്ലീഷില്‍ സ്കൂളില്‍ പഠിച്ച ഔദ്യോഗിക കത്തിന്റെ ക്രമത്തില്‍ ഒരു പരാതി എഴുതി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാരായ ഉമേഷിനും മിറാസിനും കൊണ്ടുചെന്ന് കൊടുത്തു.

ചേച്ചിമാരുടെ പേരുകളും പ്രായവും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന പരാതിയില്‍ ഇവര്‍ തന്നെ ശല്യം ചെയ്യുവാണെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് എഴുതിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. അങ്ങനെയാണ് വീട്ടുകാരും പോലീസും കാര്യങ്ങള്‍ മനസ്സിലാക്കിയത്.

ചെറിയ കാര്യങ്ങള്‍ പോലും മക്കളെ ഇത്രമാത്രം ബാധിക്കുന്ന സാഹചര്യത്തില്‍ മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണം.