Categories
Entertainment

ഷംന കാസിമിന്റെ വീടിനടിയിൽ ദിനോസർ! പുരാവസ്തു വകുപ്പിലെ ജീവനക്കാർ വീട്ടിൽ.

പൂര്‍ണ്ണ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഷംന കാസിം പ്രശസ്ത തെന്നിന്ത്യന്‍ നടിയാണ്. നര്‍ത്തകി കൂടിയായ താരം ഒരു ഇടവേളയ്ക്ക് ശേഷം ‘ഒരു കുട്ടനാടന്‍ ബ്ലോഗ്ഗി’ലൂടെ വീണ്ടും മലയാളസിനിമയില്‍ എത്തിയിരുന്നു.

താരത്തിന് ഇപ്പോള്‍ വന്ന പ്രാങ്ക് കോള്‍ ആണ് വൈറലാകുന്നത്. പ്രാങ്കിങ്ങില്‍ പ്രശസ്തമായ അനൂപാണ് ഷംനയെ പ്രാങ്ക് ചെയ്തത്. താരത്തിന്റെ സഹോദരീപുത്രനാണ് പ്രാങ്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതും ഫോണില്‍ ഷൂട്ട് ചെയ്തതും.

ഷംനയുടെ എറണാകുളത്തെ പുതിയ വീടിന്റെ അടിയില്‍ മൈസൂര്‍ രാജാവിന്റെ രണ്ട് ദിനോസറൂകളുടെ ഫോസിലുകള്‍ ഉണ്ടെന്നും അത് പുറത്തെടുക്കാന്‍ മുഹൂര്‍ത്തം നോക്കി വീട് പൊളിക്കണമെന്നാണ് അനൂപ് പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥനായ ഫാസില്‍ എന്ന പേരില്‍ വിളിച്ചു പറഞ്ഞത്. പക്ഷെ അധികം വൈകാതെ തന്നെ ഷംന കാര്യം മനസ്സിലാക്കി. പ്രാങ്ക് റെക്കോര്‍ഡ് ചെയ്യുകയായിരുന്ന സഹോദരീപുത്രനെയും ഷംന കൈയോടെ പിടിച്ചു.