Categories
Entertainment

മാസങ്ങളായി മുട്ടയിടാത്ത കോഴിയെ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയത്.. നിങ്ങള്‍ ഞെട്ടും!

ചെങ്ങന്നൂര്‍ മാന്നാറിലെ ശ്രീ. ബാലകൃഷ്ണന്‍ തന്റെ കോഴിയെയുമായി ചെങ്ങന്നൂര്‍ വെറ്ററിനറി പോളിക്ലിനിക്കില്‍ എത്തിയത് കോഴി മാസങ്ങളായി മുട്ട ഇടാതിരിക്കുകയും ഒരു മുഴപോലെ കണ്ടതുകൊണ്ടുമാണ്‌. മുട്ടയിടാത്ത കോഴിയെ കോഴിക്കടയില്‍ കൊടുക്കാതെ കടയില്‍ കൊണ്ടു പോയി കൊടുത്തത് ആ വലിയ മനസ്സ്!

രണ്ട് വയസ്സുള്ള നേക്കഡ് നെക്ക് ഇനത്തില്‍ പെട്ട കോഴിയെ സൂക്ഷ്മതയോടെ ജനറല്‍ അനസ്തേഷ്യ കൊടുത്ത് ഓപ്പറേറ്റ് ചെയ്തു.

2 കിലോഗ്രാം ഭാരമുണ്ടായിരുന്ന കോഴിയുടെ ശരീരത്തില്‍ അണ്ഡാശയത്തിന് അടുത്തുള്ള ഗര്‍ഭാശയത്തില്‍ പറ്റിച്ചേര്‍ന്ന് ഉണ്ടായിരുന്നത് 890 ഗ്രാം(ഏകദേശം കോഴിയുടെ പകുതി തൂക്കം) ഉള്ള ഒരു മുഴയായിരുന്നു. ഇടാത്ത മുട്ടകളുടെ മഞ്ഞക്കരുവാണ് ആ മുഴയായി പരിണമിച്ചിരുന്നത്.

കോഴി ഇപ്പോള്‍ ആരോഗ്യവാനാണ്. ഈ വിവരം ലോകത്തെ അറിയിച്ചത് ഓപ്പറേഷന്‍ നടത്തിയ ഡോ. ദീപു ഫിലിപ്പ് മാത്യുവാണ്.