Categories
Entertainment

‘ആ ഷര്‍ട്ട് പിഴിഞ്ഞാല്‍ ഒരു ലിറ്റര്‍ വിയര്‍പ്പ് കിട്ടുമായിരുന്നു. എന്നിട്ടും ഒരു മടിയും ഇല്ലാതെ മോഹന്‍ലാല്‍ അത് വീണ്ടും ധരിച്ചു’ – ആലപ്പി അഷ്റഫ്

ഈ ലോക്ക്ഡൗണ്‍ കാലത്ത് പല സിനിമാക്കാരും തങ്ങളുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ്. മോഹന്‍ലാലുമായി ബന്ധപ്പെട്ട് തനിക്കുള്ള രസകരമായ ഒരു ഓര്‍മ്മ ഇപ്പോള്‍ സംവിധായകന്‍ ആലപ്പി അഷ്റഫ് പങ്കുവെച്ചിരിക്കുകയാണ്. രസകരമായതിന് അപ്പുറം ഈ സംഭവം പ്രകടമാക്കുന്നത് മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള അര്‍പ്പണ ബോധമാണ്.

മോഹന്‍ലാല്‍ – പ്രേം നസീര്‍ ചിത്രമായ ‘വനിതാപോലീസി‘ന്റെ ചിത്രീകരണത്തിന് ഇടയ്ക്കാണ് സംഭവം.

ഡ്യൂപ്പ് ഇട്ട വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ട് ‘അയാളും ഒരു മനുഷ്യനല്ലേ..‘ എന്ന് പറഞ്ഞുകൊണ്ട് ധരിച്ച് അഭിനയിച്ച ലാലേട്ടനാണ് യഥാര്‍ത്ഥ ‘സമ്പൂര്‍ണ്ണ നടന്‍’. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മലയാള സിനിമയുടെ അഭിമാനമായ പ്രേം നസീറിനെ പോലെ പ്രഗത്ഭനാകുമെന്നും ആലപ്പി അഷറഫ് ഉറപ്പിച്ച് പറയുന്നു.