Categories
News

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് വിളിച്ചപ്പോഴൊക്കെ ഭാര്യയുടെ ഫോണ്‍ ബിസി. സംശയാലുവായ ഭര്‍ത്താവ് കേന്ദ്രത്തില്‍ നിന്ന് ചാടി വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത്

ലോക്ക്ഡൗണ്‍ കാലത്ത് ക്വാറന്റൈനില്‍ നിന്ന് ചാടി ഭര്‍ത്താവ് ചെയ്തത് വൈറലാകുന്നു. ചത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം.

25 വയസ്സുള്ള ലളിത് ഖോര്‍വ മറ്റൊരു സംസ്ഥാനത്ത് തൊഴില്‍ എടുക്കുകയായിരുന്നു. തിരിച്ചെത്തിയ ലളിത് ക്വാറന്റീനിലായിരുന്നു. വിളിച്ചിട്ട് ഒന്നും ഫോണില്‍ ഭാര്യയെ കിട്ടാതിരുന്നതോടെ ലളിത് ക്വാറന്റീനില്‍ നിന്ന് ചാടി.

വീട്ടില്‍ എത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യ ഫോണില്‍ സംസാരിക്കുന്നതാണ്. ദേഷ്യം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവ് ഫോണ്‍ പിടിച്ച് വാങ്ങി ഭാര്യയുടെ കൈ വെട്ടി.

ഇവരുടെ രണ്ട് വയസ്സ് പ്രായമുള്ള മകന്‍ ഇതിന് സാക്ഷിയായി. സംഭവത്തിന് ശേഷം ലളിത് വീട്ടില്‍ നിന്ന് ഒളിവില്‍ പോയി. നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. തക്ക സമയത്തിൽ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അവരുടെ ജീവൻ രക്ഷിക്കാൻ ആയി എന്ന് ഡോക്ടർസ് വ്യക്തമാക്കി.

ലളിത് പിന്നീട് പോലീസിന്റെ പിടിയിലായി. എന്നാണ് ലഭിക്കുന്ന വിവരം. ലോക്ക് ഡൌൺ സമയത്തു വീടുകളിൽ ക്രൂര കൃത്യങ്ങൾ കൂടുന്നതായി ആണ് പഠന റിപോർട്ടുകൾ.