Categories
Entertainment

കള്ളുകുടിയന്മാര്‍ വീണ് കിടന്നാല്‍ അവരെ പൊക്കാന്‍ ആരും ഉണ്ടാകില്ല. പക്ഷെ സഹായിക്കാന്‍ അവര്‍ തന്നെ വേണം. – ജെന്നിഫര്‍ ആന്റണി

കോവിഡ് വ്യാപനം തടയുന്നതിനായി ചെയ്യേണ്ടി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യം വരുന്നതുകൊണ്ടു തന്നെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യ വില കൂട്ടിയിരിക്കുകയാണ്.

ഇതിനെ കുറിച്ച് ‘ബാസ്ക്കര്‍ ദ് റാസ്ക്കല്‍’ എന്ന സിനിമയിലൂടെ പ്രശസ്തയായ ജെന്നിഫര്‍ ആന്റണി പ്രതികരിച്ചിരിക്കുകയാണ്.

ജെന്നിഫര്‍ തന്റെ ടിക്ക്ടോക്ക് വീഡിയോയിലൂടെ മദ്യപാനികളെ പിന്തുണയ്ക്കുകയായിരുന്നു. മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുമ്പോള്‍ ആരും സഹായിക്കാന്‍ മുതിരാറില്ല. പക്ഷെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ അവര്‍ തന്നെ വേണമല്ലേ എന്നാണ് താരത്തിന്റെ വിമര്‍ശനം.

@jenniferantony

##blinkwithme ##jenn ##jenniferantony ##callformalayalam ##parippuvada ##kattankapii ##quarantinelife

♬ original sound – jenniferantony