Categories
News

വണ്ടി തര്‍ക്കം രൂക്ഷമാകുന്നു. ലൈവില്‍ സംസാരിച്ച് അര്‍ച്ചന സുശീലന്‍

ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്ന സഹായങ്ങള്‍ ചിലരുടെ അലംഭാവം കാരണം മൂല്യമില്ലാതെ പോകും. അത് സഹായം സ്വീകരിക്കുന്നവര്‍ക്ക് മാത്രമല്ല, കൊടുത്തവര്‍ക്കും വേദനയാകും. സഹായിക്കുന്നതിന് ഒരിക്കലും പ്രതിഫലം പ്രതീക്ഷിക്കരുതെങ്കിലും കുറഞ്ഞ പക്ഷം ഉദ്ദേശിച്ച കാര്യം ആ സഹായത്തിലൂടെ നടക്കണം എന്ന് എങ്കിലും സഹായിക്കുന്നവര്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ഒരു വണ്ടി തര്‍ക്കമാണ്. സംഭവം ഇങ്ങനെ.

ബിഗ്ഗ് ബോസ്സില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടും സ്വന്തം സേവിങ്ങ്സ് കൊണ്ടും ബിഗ്ഗ് ബോസ്സ് സീസണ്‍ വണ്ണിലെ താരങ്ങളായ അര്‍ച്ചന സുശീലനും സാബുമോന്‍ അബ്ദുസമദും ട്രാന്‍സ്ജെന്‍ഡേഴ്സിന് ഒരു ഭക്ഷണശാല നടത്താന്‍ ഒരു വാഹനം വാങ്ങി കൊടുത്തു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട രഞ്ജിനി പിള്ളയ്ക്കാണ് ഇവര്‍ വാഹനം കൈമാറിയത്. എന്നാല്‍ ഇപ്പോള്‍ അറിയുന്ന വാര്‍ത്ത ഈ വാഹനം രഞ്ജിനി പിള്ള തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്, ഭക്ഷണശാല ആരംഭിച്ചിട്ടില്ല എന്നാണ്.

ഇത് അറിഞ്ഞ സാബുമോനും അതേ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ദിയ സനയും ലൈവില്‍ വന്ന് അര്‍ച്ചനയ്ക്ക് വേണ്ടി സംസാരിച്ചത് വന്‍ വിവാദമായിരുന്നു. അര്‍ച്ചനയ്ക്ക് ഇല്ലാത്ത പ്രശ്നം ഇവര്‍ക്ക് എന്തിനാണ് എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍ വന്നത്.

ഇതിന് പിന്നാലെ അര്‍ച്ചന ലൈവില്‍ വന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. താനും സുഹൃത്തുക്കളും 2018 ഡിസംബര്‍ 3ിന് പോയി കണ്ടതിന് ശേഷം മാസങ്ങള്‍ക്കുള്ളില്‍ വാങ്ങി രഞ്ജിനി പിള്ളയെ ഏല്‍പ്പിച്ച വണ്ടിയാണ് ഇതെന്നും കൊടുത്തിട്ട് ഒന്നര കൊല്ലത്തോളം ആയെന്നും അര്‍ച്ചന പറഞ്ഞു.

താന്‍ അദ്ധ്വാനിച്ച പണം കൊണ്ടാണെന്നും അത് ഉപയോഗിക്കാതെ തുരുമ്പിക്കാന്‍ ഇടുന്നത് കാണുമ്പോള്‍ ദണ്ണം ഉണ്ടെന്നും താരം പറഞ്ഞു. വാഹനം തനിക്ക് തിരികെ വേണ്ടെന്നും രഞ്ജിനി പിള്ളയ്ക്ക് ഭക്ഷണശാല തുടങ്ങാന്‍ കഴിയില്ലെങ്കില്‍ അതിന് കഴിയുന്നവര്‍ക്ക് വണ്ടി കൊടുക്കൂ, അവര്‍ അത് ജീവിതമാര്‍ഗ്ഗം ആകട്ടെ എന്നാണ് അര്‍ച്ചന ആവശ്യപ്പെടുന്നത്. വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരോട് അര്‍ച്ചനയ്ക്ക് പറയൊനുള്ളത്, തനിക്ക് ഇങ്ങനെ ഒന്നും സംസാരിച്ച് ശീലം ഇല്ലാത്തതുകൊണ്ട് തനിക്ക് വേണ്ടിയാണ് സാബു ചേട്ടനും ദിയയും സംസാരിച്ചത് എന്നാണ്.