Categories
Entertainment

ഇനി പ്രമുഖ നടന്മാരില്‍ പലര്‍ക്കും ഒപ്പം അഭിനയിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല – സോനാക്ഷി സിന്‍ഹ

സിനിമാ മേഖലയില്‍ കുറച്ചു നാളായി മീ റ്റൂ ആരോപണങ്ങള്‍ പെരുകുകയാണ്. ഇപ്പോള്‍ സമാനമായ ഒരു ആരോപണവുമായി നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളും നടിയുമായ സോനാക്ഷി സിന്‍ഹ രംഗത്ത് എത്തിയിരിക്കുകയാണ്. വസ്ത്രാലങ്കത്തിലൂടെ സിനിമയില്‍ എത്തിയ സോനാക്ഷി സല്‍മാന്‍ ഖാന്‍റെ ‘ദബാങ്ങി’ലൂടെയാണ് അഭിനയത്തിലേക്ക് ചുവടു വെയ്ക്കുന്നത്. പത്ത് വര്‍ഷത്തോളം നിണ്ടുനില്‍ക്കുന്ന കരിയറില്‍ താരം പല പ്രമുഖ താരങ്ങളുടെയും ഒപ്പം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടി താന്‍ ഇനി പ്രമുഖ നടന്മാരില്‍ പലര്‍ക്കും ഒപ്പം അഭിനയിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അതിന് അവര്‍ പറഞ്ഞ കാരണം കേട്ടാല്‍ ഞെട്ടും.

നടിമാര്‍ രാവിലെ കുളിച്ച് സ്പ്രേയും പൂശി സെറ്റില്‍ പറഞ്ഞ സമയത്ത് എത്തണം. എന്നിട്ട്‌ നേരം വൈകി കുളിക്കാതെ, പല്ലു പോലും തേക്കാതെ ഇന്നലെ കുടിച്ച മദ്യത്തിന്റെ ദുര്‍ഗന്ധവുമായി എത്തുന്ന നായക നടന്മാരെ കാത്തിരിക്കണം. അവരാണെങ്കിലോ, അവസരം കിട്ടിയാല്‍ തങ്ങളുടെ നെഞ്ചത്ത് അമര്‍ത്തും. ചുംബന സീനിനെ ബലാത്സംഗ സീന്‍ പോലെ ആക്കി മാറ്റും.