Categories
Entertainment

Coaching Class-ൽ തുടങ്ങിയ പ്രണയം. ശ്രുതി രാമചന്ദ്രന്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നതാണ് വൈറലാകുന്നത്.

പ്രധാനമായി മലയാള സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ നടിയാണ് ശ്രുതി രാമചന്ദ്രന്‍. താരത്തിന്റെ ഈ അടുത്ത് പുറത്തിറങ്ങിയ സിനിമ ഈ വര്‍ഷം സ്ക്രീനില്‍ എത്തിയ ‘അന്വേഷണമാ’ണ്. താരം ഇപ്പോള്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നതാണ് വൈറലാകുന്നത്. മറ്റൊരു അഭിമുഖത്തില്‍ പ്രണയ കഥ പറഞ്ഞ രീതി കേട്ടിട്ട് ഭര്‍ത്താവ് പുച്ഛിച്ചു എന്നും താരം പറഞ്ഞു.

‘എനിക്ക് എന്റെ പ്രണയ കഥ പറയാന്‍ അറിയില്ല. ഒരു അഭിമുഖത്തില്‍ ഞാന്‍ ഞങ്ങളുടെ പ്രണയ കഥ പറഞ്ഞപ്പോള്‍ ഫ്രാന്‍സിസ് പുച്ഛത്തോടെ ‘ഇങ്ങനെയാണോ ഞങ്ങളുടെ കഥ പറയുന്നതെ’ന്ന് ചോദിച്ചു. ഞാന്‍ ചെന്നൈയില്‍ പഠിക്കുമ്പോള്‍ ആട്ടാ എന്ന ഒരു ആര്‍ക്കിട്ടെക്ച്ചര്‍ കോച്ചിങ്ങ് ക്ലാസ്സില്‍ പോകുമായിരുന്നു. അവിടെ സോര്‍മന്‍ വേരുമുത്തുവിന്റെ കീഴില്‍ പഠിക്കുമ്പോഴാണ് ഫ്രാന്‍സിസിനെ കാണുന്നത്. ഒരു മാസത്തിന് ശേഷം ഓര്‍ക്കുട്ടില്‍ ടെസ്റ്റിമോണിയല്‍ വഴി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. എനിക്ക് തിരിച്ച് ഇഷ്ടമാണെങ്കിലും ഞാന്‍ അനുകൂലമായി പ്രതികരിച്ചില്ല. ഏഴാം തവണ എന്നോട് ചോദിച്ചപ്പോഴാണ് ഞാന്‍ അനുകൂലിച്ചത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതുകൊണ്ട് വീട്ടില്‍ പ്രശ്നമാകുമോ എന്ന ഒരു പേടി ഉണ്ടായിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. വരുന്നത് വരട്ടെയെന്ന് വിചാരിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഒരു എതിര്‍പ്പും പറഞ്ഞില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വിവാഹം കഴിച്ചു.’

‘ഡിയര്‍ കൊമ്രേഡ്’ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം റിലീസായതിനാല്‍ എല്ലാ ഇടത്തു നിന്നും നല്ല റെസ്പോണ്‍സ് ലഭിച്ചു. ഇത്രയ്ക്കൊന്നും താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ശ്രുതി പറഞ്ഞു. ‘ഒരുപാട് പേര് മെസ്സേജുകള്‍ അയച്ചു. അവരോടൊക്കെ കടപ്പാടുണ്ട്.

‘ഡിയര്‍ കൊമ്രേഡ്’ ചെയ്യുമ്പോള്‍ തെലുങ്ക് ഡയലോഗ് പഠിക്കാന്‍ കൂറേ ബുദ്ധിമുട്ടിയിട്ടുണ്ട്‌. അസിസ്റ്റന്റ് ഡയറക്ടറോട് തലേ ദിവസം രാത്രി ഡയലോഗുകള്‍ വോയിസ് നോട്ടായി അയയ്ക്കാന്‍ പറയുമായിരുന്നു. സ്ക്രിപ്പ്റ്റും കൈയില്‍ ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ ഡയലോഗ് പഠിക്കും. എന്നിട്ടും അടുത്ത ദിവസം ഷൂട്ടിന്റെ സമയത്ത് തെറ്റിക്കും. സെറ്റില്‍ ഉള്ളവര്‍ എന്നെക്കൊണ്ട് ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. ചിത്രത്തിലെ ഛായാഗ്രാഹകന്‍ സുജിത്ത് സാരംഗ് മലയാളിയായിരുന്നു. വേറെയും മലയാളികള്‍ സെറ്റില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്റെ ബുദ്ധിമുട്ട് മനസ്സിലായിരുന്നു.’

‘പ്രേതത്തി’ല്‍ താന്‍ എത്തിയത് ജയസൂര്യ കാരണമൊണെന്നും താരം പറഞ്ഞു. ‘പ്രേതത്തിന്റെ എല്ലാ ലക്ഷണവും എന്നില്‍ ഉണ്ടെന്ന് ജയേട്ടന് തോന്നി. എനിക്ക് ആദ്യമൊന്നും വലിയ ആത്മവിശ്വാസം തോന്നിയിരുന്നില്ല. ജയേട്ടന്‍ രഞ്ജിത്ത് ശങ്കറിനെ ചെന്ന് കാണാന്‍ പറഞ്ഞു. കഥ കേട്ട് ക്രൂവും നല്ലതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് ധൈര്യമായി.

‘പ്രേത’ത്തിലെ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ ഒരു പ്രധാന കാരണം സരിത ചേച്ചിയുടെ (സരിത ജയസൂര്യ) കോസ്റ്റ്യൂമാണ്. അതില്‍ ഒരു ബ്ലാക്ക് ഡ്രെസ്സ് ഇട്ടാണ് എന്റെ മിക്ക സീനുകളും. ഞാന്‍ പൊതുവേ കറുത്ത ഡ്രെസ്സുകള്‍ ഇടാറുണ്ട്. അപ്പോള്‍ ‘പ്രേതത്തെ വിട്ടില്ലേ?’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്.

ചില കഥാപാത്രങ്ങള്‍ അഭിനയം കഴിഞ്ഞും മനസ്സില്‍ നില്‍ക്കാറുണ്ട്. അതിന് ഒരു ഉദാഹരണമാണ് തമിഴില്‍ ചെയ്ത ‘ഡോള്‍ഹൗസ് ഡയറീസ്’ എന്ന വെബ്ബ് സീരീസിലെ കഥാപാത്രം. അത് എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. അതുകൊണ്ടാകാം അത് ഇപ്പോഴും മനസ്സില്‍ നില്‍ക്കാറുണ്ട്.

സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ആവശ്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ ബോള്‍ഡായും ഗ്ലാമറസ് ആയും അഭിനയിക്കും. ഇത് എന്റെ ജോലിയുടെ ഭാഗമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതി.’