Categories
Entertainment

‘എതിക്കലി എനിക്ക് ഒമര്‍ ലുലുവിന്റെ സിനിമകളുമായി ഒട്ടും യോജിക്കാന്‍ കഴിയില്ല’ – ഒമര്‍ ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്ങി’ലെയും ‘ചങ്ക്സി’ലെയും താരം

മലയാള സിനിമയില്‍ സജീവമായ താരമാണ് മേറീന മൈക്കിള്‍ കുരിശിങ്കല്‍. ‘ചങ്ക്സ്’, ‘ഒരു കരീബിയന്‍ ഉടായിപ്പ്’, ‘വട്ടമേശസമ്മേളനം’ തുടങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ അടുത്ത് പുറത്ത് ഇറങ്ങിയ മെറീനയുടെ 2019ല്‍ പുറത്തിറങ്ങിയ ‘വട്ടമേശസമ്മേളനമാ’ണ്. താന്‍ അഭിനയിച്ച രണ്ടു സിനിമകളുടെ സംവിധായകനായ ഒമര്‍ലുലുവിന്റെ ചിത്രങ്ങള്‍ തനിക്ക് എതിക്കലി ശരിയാണെന്ന് താരം ഈ അടുത്ത് പറഞ്ഞതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് ഒപ്പമാണ് താരം ഇത് പറഞ്ഞത്.

മെറീനയുടെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ :

‘ഒമര്‍ ലുലുവിന്റെ’ ഹാപ്പി വെഡ്ഡിങ്ങി’ലും ‘ചങ്ക്സി’ലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സെറ്റിലെ അന്തരീക്ഷം കുഴപ്പമില്ലായിരുന്നു. പക്ഷെ എതിക്കലി എനിക്ക് അദ്ദേഹത്തിന്റെ സിനിമകളുമായി ഒട്ടും യോജിക്കാന്‍ കഴിയില്ല.

‘എബി’യ്ക്കും ‘ചങ്ക്സി’നും ഒക്കെ ശേഷമാണ് ഞാന്‍ സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത്. അതിന് മോഡലിങ്ങിലൂടെ എനിക്ക് കിട്ടിയത് മാത്രമായിരുന്നു സിനിമയിലെ കഥാപാത്രങ്ങള്‍.

‘വനിത’യില്‍ കവര്‍ഗേള്‍ കോമ്പറ്റീഷനിലാണ് ആദ്യം മോഡലിങ്ങ് പങ്കെടുക്കുന്നത്. അന്ന് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും നല്ല ആത്മവിശ്വാസം പിന്നീട് മിസ്സ്‌. മലബാര്‍ കോണ്‍ടെസ്റ്റിലൂടെയാണ് മോഡലിങ്ങില്‍ സജീവയായത്.

ചിലര്‍ക്കൊക്കെ തലവര നല്ലതായിരിക്കും. ഭാഗ്യം ഉണ്ടാകും. കഥാപാത്രങ്ങള്‍ തേടി വരും. പക്ഷെ മമ്മൂക്ക ഒക്കെ പറഞ്ഞിട്ടുള്ളതുപോലെ ചാന്‍സ് ചോദിച്ച് വാങ്ങിയാണ് എനിക്ക് ഒക്കെ അവസരങ്ങള്‍ കിട്ടുന്നത്. വിളിച്ച് ചോദിക്കാനൊക്കെ എനിക്ക് മടിയാണ്. സന്ദര്‍ഭവശാല്‍ സംവിധായകരെ ഒക്കെ കാണുമ്പോള്‍ ‘അടുത്ത വര്‍ക്ക് വന്നാല്‍ എന്നെ ഒന്ന് പരിഗണിക്കണം.’ എന്ന് പറയാറുണ്ട്. അവരില്‍ നിന്ന് അങ്ങനെ വിളികകള്‍ ഒന്നും അധികം വരാറില്ല. പ്രൊഡക്ഷന്‍ കണ്ട്രോളേഴ്സോ അസോസിയേറ്റോ ഒക്കെയാണ് പൊതുവേ വിളിക്കാര്‍.

മലയാള സിനിമയില്‍ ‘ആടൈ’ പോലെ ഉള്ള സിനിമകള്‍ അംഗീകരിക്കാന്‍ സിനിമവൃന്ദത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല എന്ന് തോന്നാറുണ്ട്.’