Categories
Entertainment

‘മാമാങ്ക’ത്തിലേക്ക് വിളിച്ചപ്പോള്‍ ആശങ്ക ഉണ്ടായിരുന്നത് വസ്ത്രങ്ങളെ കുറിച്ച്‌ മാത്രം ആയിരുന്നു.’ – അനു സിത്താര

മലയാളികള്‍ക്ക് എല്ലാ തരത്തിലും ഒരു ദൃശ്യവിരുന്ന് ഒരുക്കിയ ചിത്രമായിരുന്നു ‘മാമാങ്കം’. മലയാളത്തില്‍ ഇത്ര ബിഗ്ഗ് ബജറ്റില്‍ ചെയ്ത, മനോഹരമായ സെറ്റുകള്‍ ഒരുക്കിയ വളരെ ചുരുക്കം ചിത്രങ്ങളില്‍ ഒന്നായിരുന്നു ഈ മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തത് അനു സിത്താരയാണ്. താരം ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ ഏറ്റവും വലിയ ആശങ്ക പങ്കുവെച്ചിരിക്കുകയാണ്.

അനു സിത്താരയുടെ വാക്കുകളിലേക്ക്: ‘മാമാങ്ക’ത്തെകുറിച്ച് അറിഞ്ഞപ്പോള്‍ നല്ല സന്തോഷമായിരുന്നു. ഇതുപോലെയുള്ള ബിഗ്ഗ് ബഡ്ജറ്റ് മെഗാ ചിത്രങ്ങള്‍ മലയാളത്തില്‍ വരുന്നതിന്റെ ഒരു ഉത്സാഹമായിരുന്നു. പക്ഷെ ഒരു കാര്യത്തിലേ ആശങ്ക ഉണ്ടായിരുന്നുള്ളു. അത് വസ്ത്രത്തിന്റെ കാര്യത്തിലായിരുന്നു. ആദ്യം ചില അഭിപ്രായവ്യത്യാസം ഉണ്ടൊയിരുന്നു. പിന്നെ അത് പരിഹരിക്കപ്പെട്ടു.’

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടാവുക തന്റേത് ആയിരിക്കുമെന്ന് അനു പറഞ്ഞു.