Categories
News

കോവിഡിന്റെ 2 വ്യത്യസ്ത വൈറസ് രൂപങ്ങൾ യു.എ.യി യിൽ ഉണ്ടെന്ന് കണ്ടെത്തി വിദഗ്ദ്ധർ

ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ മഹാമാരിയാണ് കോവിഡ്.ലക്ഷകണക്കിന് ആളുകളെ ബാധിക്കുകയും അനേകം ജീവനുകൾ എടുക്കുകയും ചെയ്ത ഈ രോഗത്തിന് സാമൂഹ്യ അകലം പാലിക്കുകയല്ലാതെ മറ്റ് പ്രതിവിധികൾ നിലവിലില്ല.

ഇപ്പോൾ യു.എ.യി യിൽ കോവിഡിന്റെ 2 സ്ട്രെയിനുകൾ കൂടി കണ്ടെത്തിയതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.ഏതൊരു വൈറസിനെ പോലെയും പലതരം സ്ട്രെയിനുകൾ കോവിഡിനുമുണ്ട്.സദാ ജനിതകപരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വൈറസ് യു.എ.യി.യിൽ ഇതുവരെ 70 മ്യുട്ടേഷനുകൾക്ക് വിധേയമായിട്ടുണ്ട്.240 പോസിറ്റീവ് ടെസ്റ്റുകളിലൂടെ നടത്തിയ പരീക്ഷണത്തിലാണ് രണ്ട് സ്ട്രെയിനുകൾ യു.എ. യിയിൽ കണ്ടെത്തിയത്.

മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷകണക്കിന് അണുക്കളായി മാറുന്നു എന്നതാണ് കോവിഡിന്റെ രീതി.

മലയാളിപ്രവാസികളിൽ നല്ലൊരു ശതമാനവും യു.എ.യിയിലായതിനാൽ അനേകായിരം കുടുംബങ്ങളാണ് അവിടുത്തെ ഓരോ വർത്തകൾക്കുമായി കാതോർത്തിരിക്കുന്നത്.വന്ദേ ഭാരത് മിഷനിലൂടെ അത്യാവശ്യക്കാരെ നാട്ടിലെത്തിക്കാൻ തുടക്കമിട്ടെങ്കിലും,നല്ലൊരു ശതമാനം പ്രവാസികളും തങ്ങളുടെ ഊഴത്തിനായി കാത്തുകഴിയുന്നു.