Categories
Kerala News

മകളെ തിരികെ എത്തിക്കാന്‍ 15 മണിക്കൂറില്‍ 1037 കിലോമീറ്റര്‍ യാത്ര ചെയ്ത് മലയാളി കുംടുംബം

ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഒരുപാട് പേര് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയിട്ടുണ്ട്. ബന്ധുക്കളുടെ വീടുകളില്‍ പോയവരോ, ചികിത്സയ്ക്കായോ, ഉദ്യോഗപരമായോ, ഇന്റര്‍വ്യൂവിനായോ ഒക്കെ ആയിരിക്കാം ഇത്. മേയ് ആദ്യവാരത്തില്‍ അവര്‍ക്ക് തിരികെ നാട്ടിലെത്താനായി പാസ്സുകള്‍ നല്‍കാന്‍ ആരംഭിച്ചു.

അങ്ങനെ നാട്ടില്‍ എത്തുന്നവരുടെ അനുഭവം അറിയാന്‍ വരാന്‍ താത്പര്യമുള്ളവര്‍ക്കും, നാട്ടില്‍ ഉള്ളവര്‍ക്കും താത്പര്യം കാണും. മകളെ കൂട്ടിക്കൊണ്ട് വരാന്‍ 15 മണിക്കൂറുകളില്‍ 1037 കിലോമീറ്റര്‍ യാത്ര ചെയ്ത ഒരു കുടുംബം അവരുടെ അനുഭവം വിവരിച്ചിരിക്കുകയാണ് ഇപ്പോള്‍. റെമില്‍ റാഷിദും ഭാര്യ അഞ്ജനയും വാളയാറില്‍ എത്തി നാട്ടില്‍ ആയിരുന്ന മകള്‍ അദിതിയെ ഭാര്യാസഹോദരന്‍ അഡ്വ. രാജീവിന്റെയും ഭാര്യ അഞ്ജുവിന്റെയും സഹായത്തോടെ ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എല്ലാ ഘട്ടങ്ങളെയും കുറിച്ച് വിവരിച്ചതിന് ശേഷം റെമില്‍ പറയുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറമേ കാണുന്നത് പോലെ ‘നൂലാമാലകള്‍’ അല്ലെന്നും ഇങ്ങനെ യാത്ര ചെയ്യേണ്ടവര്‍ എല്ലാ പാസ്ഷുകളും ലഭിച്ചിട്ടേ യാത്ര തിരിക്കാവൂ എന്നാണ്.

റെമില്‍ റാഷിദിന്റെ പോസ്റ്റ് ഇങ്ങനെ :